പയ്യോളിയില്‍ ട്രെയിന്‍തട്ടി വിദ്യാര്‍ത്ഥിനി മരിച്ചു

ഫയല്‍

കോഴിക്കോട്: പയ്യോളിയില്‍ ട്രെയിന്‍തട്ടി വിദ്യാര്‍ത്ഥിനി മരിച്ചു. പയ്യോളി ബീച്ചില്‍ കറുവക്കണ്ടി പവിത്രന്റെ മകള്‍ ദീപ്തി (20)ആണ് മരിച്ചത്.

ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടം സംഭവിച്ചത്. പയ്യോളി ക്രിസ്ത്യന്‍ പളളി റോഡിന് സമീപം റെയില്‍പാളത്തിലാണ് അപകടം. അപകടത്തെ തുടര്‍ന്ന് മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലായിരുന്നു.

വടകര മോഡല്‍ പോളിയിലെ വിദ്യാര്‍ത്ഥിനിയാണ് ദീപ്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Share news
error: Content is protected !!
Scroll to Top