പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്……

ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി പുതിയ ചില അപ്‌ഡേറ്റുകള്‍ക്കായി പ്രവര്‍ത്തിക്കുകയാണ് വാട്ട്സ്ആപ്പ്. ക്യുആര്‍ കോഡുകള്‍ ഉപയോഗിച്ച് ഒരു പുതിയ ചാറ്റ് ട്രാന്‍സ്ഫര്‍ ഫീച്ചറില്‍ പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇത് ഒരു ഡിവൈസില്‍ നിന്ന് മറ്റൊരു ഡിവൈസിലേക്ക് ചാറ്റ് ഹിസ്റ്ററി മാറ്റുന്ന പ്രക്രിയയെ എളുപ്പമാക്കുകയും ഗൂഗിള്‍ ഡ്രൈവ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുകയും ചെയ്യുന്നു.

ഒരു ഉപയോക്താവ് പുതിയ ഫോണിലേക്ക് വാട്‌സ്ആപ്പ് മാറ്റുമ്പോള്‍, എല്ലാ ചാറ്റ് ഹിസ്റ്ററിയും ഡാറ്റയും അടങ്ങുന്ന പഴയ ഡിവൈസിലെ WhatsApp ഒരു QR കോഡ് പ്രദര്‍ശിപ്പിക്കും. പുതിയ ഡിവൈസ് ഉപയോഗിച്ച് ഈ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ചാറ്റ് ഡാറ്റ ഇതിലേക്ക് മാറുന്നു. WABetaInfo അനുസരിച്ച്, പുതിയ ചാറ്റ് ട്രാന്‍സ്ഫര്‍ പ്രവര്‍ത്തനം ഏറ്റവും പുതിയ ബീറ്റ വേര്‍ഷന്‍ 2.24.9.19 ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top