മെസേജ് അയക്കുന്നതില്‍ പുതിയ നിയന്ത്രണവുമായി വാട്‌സാപ്പ്

ദില്ലി: മെസേജ് അയക്കുന്നതില്‍ പുതിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി വാട്‌സാപ്പ്. കൊറോണ വൈറസ് സംബന്ധിച്ച് വ്യാജവിവരങ്ങള്‍ പരക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. ഇനിമുതല്‍ മെസേജുകള്‍ ഒരു സമയം ഒരു ചാറ്റിലേക്ക് മാത്രമേ അയക്കാന്‍ കഴിയുകയൊള്ളു. നിലവില്‍ സന്ദേശം ഒരേ സമയം അഞ്ചുപേര്‍ക്ക് അയക്കാമായിരുന്നു.

കൊവിഡിനെ കുറച്ചുള്ള വ്യാജ വാര്‍ത്തകള്‍ പരക്കുന്നതിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഉപരാഷ്ട്രപതിയുള്‍പ്പെടെ രംഗത്ത് വന്നിരുന്നു.

അധികൃതരുടെ നിര്‍ദേശപ്രകാരമാണ് വാട്‌സ്ആപ്പ് നിയന്ത്രണം കൊണ്ടുവരുന്നത്. ഈ വിഷയത്തില്‍ മാധ്യമങ്ങളെയും സമൂഹമാധ്യമങ്ങളെയും നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. കൊറോണ വൈറസിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.

Share news
error: Content is protected !!
Scroll to Top