വ്യാജവാട്‌സ് ആപ്പ് ഹര്‍ത്താല്‍; താനൂരില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

താനൂർ :  വ്യാജ വാട്‌സ്ആപ്പ് ഹര്‍ത്താലിന്റെ പേരില്‍ താനൂരില്‍ ആക്രമം നടത്തിയ പ്രതികളില്‍ ഒരാൾ കൂടി പൊലീസ് പിടിയില്‍. താനൂര്‍ പണ്ടാരക്കടപ്പുറം ചേക്കാമാടത്ത് അബ്ദുസലാമിന്റെ മകൻ നിഷാ(18)നെയാണ് താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 16ന് നടന്ന ഹര്‍ത്താലില്‍ സര്‍വീസ് നടത്തിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ് തകര്‍ക്കല്‍, പൊലീസിനെ അക്രമിക്കല്‍, കെ ആർ ബേക്കറി മോഷണം, താനൂരിലെ വ്യാപാര സ്ഥാപനങ്ങള്‍ തകര്‍ക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ  റിമാൻഡ് ചെയ്തു

Share news
error: Content is protected !!
Scroll to Top