
മലപ്പുറം: കേരള വനം വന്യജീവി വകുപ്പ് നടപ്പിലാക്കുന്ന പറവകള്‍ക്ക് ഒരു തണ്ണീര്‍ക്കുടം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ നിര്‍വഹിച്ചു. വേനല്‍ക്കാലത്ത് പക്ഷികള്‍ക്ക് കുടിനീര്‍ ലഭ്യത ഉറപ്പ് വരുത്താന്‍ കേരള വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം സാമൂഹ്യ വനവത്കരണ വിഭാഗമാണ് പദ്ധതി നടപ്പാക്കുന്നത്.
മലപ്പുറം സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസ് പരിസരങ്ങളിലാണ് പക്ഷികള്‍ക്കായി കുടിനീര്‍ ഒരുക്കുന്നത്. ഇതോടൊപ്പം ജില്ലയിലെ ഫോറസ്ട്രി ക്ലബുകളുടെ സഹകരണത്തോടെ സ്‌കൂളുകളിലും പൊതുസ്ഥലങ്ങളിലും ഇത്തരത്തില്‍ തണ്ണീര്‍ക്കുടങ്ങള്‍ ഒരുക്കുന്നുണ്ട്.
കലക്ട്രേറ്റില്‍ നടന്ന പരിപാടിയില്‍ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ മലപ്പുറം ഡി.സി.എഫ് വി. സജികുമാര്‍, റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി.എസ് മുഹമ്മദ് നിഷാല്‍, ഡപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ എന്‍.പി ദിവാകരനുണ്ണി, കെ. ശിവദാസന്‍ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




