
തിരൂർ : മൂന്നര കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി തിരൂർ പൊലീസിന്റെ പിടിയിലായി. തിരൂർ പയ്യനങ്ങാടി തങ്ങൾസ് റോഡിലുള്ള വാടക ക്വാർട്ടേഴ്സ്‌സിൽ താമസക്കാരനായ സാബു മൊൻഡാ (22)യാണ് പിടിയിലായത്. 3.570 കിലോഗ്രാം കഞ്ചാവ് കണ്ടത്തി. വിൽപ്പനക്കും ഉപയോഗത്തിനുമായി കൈവശംവച്ചതാണ് കഞ്ചാവെന്ന് പൊലീസ് പറഞ്ഞു.
ബംഗാളിൽനിന്ന് ട്രെയിൻമാർഗം കഞ്ചാവ് എത്തിച്ച് ചെറുപാക്കറ്റുകളിലാക്കി തിരൂർ ടൗൺ കേന്ദ്രീകരിച്ചാണ് വിൽപ്പന. ഇയാള 2024 ൽ കഞ്ചാവ് വിൽപ്പന നടത്തിയതിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തിരൂർ എസ്എച്ച്ഒ പി വിഷ്‌ണുവിന്റെ നേതൃത്വത്തിൽ തിരൂർ സബ് ഇൻസ്പെക്ടർ വൈഷാഖ്, അനീഷ്, നസീർ തിരുർക്കാട്, കെ ബി രാജേഷ്, അരുൺ ചോലക്കൽ, വി പി രതീഷ്, ടി ജി നിഷ്, കൈലാസ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്‌തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



