കുണ്ടായിത്തോട് അടിപ്പാത: റെയില്‍വേ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്:ജനങ്ങളുടെ ദീര്‍ഘകാല ആവശ്യമായ കുണ്ടായിത്തോട് റെയില്‍വേ അടിപ്പാത യാഥാര്‍ത്ഥ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ റെയില്‍വേ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ക്കുമെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിനൊപ്പം കുണ്ടായിത്തോട് അടിപ്പാത സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സ്ഥിതി ഒഴിവാക്കുകയും അടിയന്തര പ്രാധാന്യത്തോടെ റെയില്‍വേ ഇടപെടുകയും വേണം. ജനങ്ങളുടെ പ്രശ്‌നങ്ങളും ന്യായമായ അഭിപ്രായങ്ങളും കേള്‍ക്കാന്‍ റെയില്‍വേ തയാറാകണം. പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനായി ജനപ്രതിനിധി എന്ന നിലയില്‍ ഇടപെടലുകള്‍ നടത്തിയതായും സംസ്ഥാന സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കുണ്ടായിത്തോട് അടിപ്പാത സംബന്ധിച്ച് നേരത്തെ തന്നെ റെയില്‍വേ ഉദ്യോഗസ്ഥരുമായി സംസാരിച്ചതായും എത്രയും പെട്ടെന്ന് പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതായും കലക്ടര്‍ പറഞ്ഞു. അടിപ്പാതയെ ബന്ധിപ്പിക്കുന്ന റോഡിനായി പ്രപ്പോസല്‍ സമര്‍പ്പിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ബന്ധപ്പെടും. അടിപ്പാതയില്‍ വെള്ളം കെട്ടിക്കിടക്കുന്നത് പകര്‍ച്ചവ്യാധിക്ക് ഉള്‍പ്പെടെ ഇടയാക്കുമെന്നതിനാല്‍
പൊതുജനാരോഗ്യം മുന്‍നിര്‍ത്തി ദുരന്തനിവാരണ നിയമപ്രകാരം റെയില്‍വേക്ക് നോട്ടീസ് നല്‍കുമെന്നും കലക്ടര്‍ പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top