
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയും വെസ്റ്റ് ബംഗാൾ സ്വദേശിയുമായ സദ്ദാം ഹുസ്സെനെ (22) നല്ലളം പൊലീസ് പിടികൂടി. ഉത്തർപ്രദേശ് സ്വദേശിനിയും പത്താം ക്ലാസ് വിദ്യാർഥിനിയുമായ പെൺകുട്ടിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രതി വിവാഹ വാഗ്ദാനം നൽകി കഴിഞ്ഞ ഞായറാഴ്ച എറണാകുളത്തുള്ള ലോഡ്‌ജിൽ എത്തിച്ച് അതിക്രമം നടത്തിയതായാണ് പരാതി.
കുട്ടിയെ കാണാനില്ലെന്ന പരാതിയിൽ പെൺകുട്ടി എറണാകുളത്തുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് ഉടൻ എറണാകുളം പൊലീസുമായി ബന്ധപ്പെട്ട് ലോഡ്‌ജിൽ ഉണ്ടായിരുന്ന പെൺകുട്ടിയെയും പ്രതിയെയും തടഞ്ഞുവയ്ക്കുകയായിരുന്നു.
നല്ലളം പൊലീസ് ഇൻസ്പെക്ടർ ബൈജുവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ആനന്ദ്, വർഷ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജേഷ്, എസ്‌സിപിഒ രഞ്ജിത്ത്, സിപിഒമാരായ അരവിന്ദ്, ശോഭന എന്നിവരായിരുന്നു അന്വേഷകസംഘത്തിൽ ഉണ്ടായിരുന്നത്.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




