Section

malabari-logo-mobile

കിണറ്റില്‍ വീണ പശുവിനെ വിഷപാമ്പുകള്‍ക്ക് നടുവില്‍ നിന്ന് സാഹസികമായി രക്ഷിച്ച് ഫയര്‍ഫോഴ്‌സ്

HIGHLIGHTS : എടപ്പാള്‍: കിണറ്റില്‍ വീണ പശുപിനെ വിഷപാമ്പുകള്‍ക്ക് നടുവില്‍ നിന്ന് സാഹസികമായി രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍. പശുവിനെ രക്ഷിക്കാനായി കിണ...

എടപ്പാള്‍: കിണറ്റില്‍ വീണ പശുപിനെ വിഷപാമ്പുകള്‍ക്ക് നടുവില്‍ നിന്ന് സാഹസികമായി രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍. പശുവിനെ രക്ഷിക്കാനായി കിണറ്റിലിറങ്ങിയപ്പോഴാണ് ഉഗ്രവിഷമുള്ള പാമ്പുകളെ ഇവര്‍ കണ്ടത്.
ആനക്കര പഞ്ചായത്തിലെ മലമലക്കടവിലെ ഒഴുകില്‍ വളപ്പില്‍ ഭാസ്‌കരന്റെ വീട്ടുവളപ്പിലെ കിണറ്റിലാണ് പശു അബദ്ധത്തില്‍ വീണത്. 35 അടി താഴ്ചയുള്ള കിണറില്‍ പശുവിനെ രക്ഷിക്കാന്‍ പൊന്നാനി ഫയര്‍ഫോഴ്‌സിലെ ഫയര്‍മാന്‍മാരായ പ്രവീണ്‍,ശ്രീജീഷ് എന്നിവര്‍ ഇറങ്ങുകയായിരുന്നു. കിണറ്റില്‍ ഉഗ്രവിഷമുള്ള എട്ടോളം പാമ്പുകളാണ് ഇവരെ നേരിട്ടത്.

പശുവിനെ രക്ഷിക്കുകയും വേണം എന്നാല്‍ പാമ്പുകടി ഏല്‍ക്കുകയും ചെയ്യരുത്. രണ്ട് ഫയര്‍മാന്‍മാരും മനോധൈര്യം കൈവിടാതെ ഏറെ നേരത്തെ ശ്രമത്തിന് ശേഷം വിഷപ്പാമ്പുകളുടെ കൂട്ടത്തില്‍ നിന്നും പശുവിനെ രക്ഷിച്ച് കരക്കെത്തിച്ചു.

sameeksha-malabarinews

കിണറ്റില്‍ ഇത്രമാത്രം പാമ്പുകള്‍ പാര്‍ക്കുന്നത് ആരും അറിഞ്ഞിരുന്നില്ല. പശുവിനെ സാഹസികമായി രക്ഷിച്ച ഫയര്‍ഫോഴ്‌സിനെ അഭിനന്ദിക്കുകയാണ് നാട്ടുകാര്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!