HIGHLIGHTS : Welcome to Nidaanjum on history in horse racing
ദീര്‍ഘദൂര കുതിരയോട്ട മത്സരം പൂര്‍ത്തിയാക്കി ഇന്ത്യയുടെ അഭിമാനമായി മാറിയ തിരൂര്‍ സ്വദേശിനി നിദ അന്‍ജുമിന് കായിക കൂട്ടായ്മ സ്വീകരണം നല്‍കി. മലപ്പുറം സെന്റ് ജോസഫ് ചര്‍ച്ച് പാരിഷ് ഹാളില്‍ നടന്ന പരിപാടിയില്‍ പിവി അബ്ദുല്‍ വഹാബ് എംപി ഉപഹാരം നല്‍കി. നിദയിലൂടെ മലപ്പുറം പെരുമ ഉയര്‍ത്തിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ അഭിമാനമാണ് നിദയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വിപി അനില്‍ അധ്യക്ഷത വഹിച്ചു. പാരീസില്‍ നടന്ന ഇക്വസ്ട്രിയന്‍ വേള്‍ഡ് എന്‍ഡ്യുറന്‍സ് ചാംപ്യന്‍ഷിപ്പ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ ജൂനിയര്‍ താരമാണ് നിദ അന്‍ജും ചെലാട്ട്. ഒന്നിലേറെ തവണ 100 കിലോമീറ്റര്‍ ദൂരം കുതിരയോട്ടം പൂര്‍ത്തിയാക്കി ത്രീ സ്റ്റാര്‍ റൈഡര്‍ പദവി നേടിയ ആദ്യ ഇന്ത്യന്‍ വനിതയും നിദയാണ്.
എപി അനില്‍കുമാര്‍ എം എല്‍ എ, നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി, എംഎസ്പി അസി. കമാന്‍ഡന്റ് ഹബീബ് റഹ്‌മാന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കായിക വിഭാഗം മേധാവി ഡോ. വിപി സക്കീര്‍ ഹുസൈന്‍, വിവിധ കായിക അസോസിയേഷന്‍ പ്രതിനിധികളായ ഡോ. അന്‍വര്‍ അമീന്‍ ചേലാട്ട്, കെഎം അനില്‍കുമാര്‍, കെ അന്‍വര്‍, മജീദ് ഐഡിയല്‍, പിഎം സുധീര്‍ കുമാര്‍, സി സുരേഷ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അര്‍ജുന്‍, ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് യു തിലകന്‍, സെക്രട്ടറി ഹൃഷികേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു