ഖൈറുന്നീസ ടീച്ചറുടെ കല്ല്യാണം സ്‌കൂള്‍ മുറ്റത്ത് ഉത്സവ ലഹരിയായി

wedding copyതിരൂരങ്ങാടി : ടീച്ചറുടെ കല്ല്യാണത്തിന് വിദ്യാര്‍ത്ഥികള്‍ തന്നെ ഒപ്പനപാടി ടീച്ചറെ മണവാട്ടിയായി ഒരുക്കിയത് പുതുമയായി. അധ്യാപകരും, രക്ഷിതാക്കളും ബിരിയാണിയൊരുക്കി ഖൈറുന്നീസ ടീച്ചറുടെ വിവാഹത്തെ ഉത്സവമാക്കി. നന്നമ്പ്ര കൊടിഞ്ഞി കടുവാളൂര്‍ എ എം എല്‍ പി സ്‌കൂളിലാണ് ഈ വ്യത്യസ്തമായ വിവാഹം നടന്നത്.

10 വര്‍ഷമായി സ്‌കൂളിലെ നഴ്‌സറി അധ്യാപികയാണ് ഖയറുന്നീസ. ഇന്റര്‍നെറ്റിലൂടെയാണ് അങ്ങാടിപ്പുറം തദാരി അസൈനാറെ ടീച്ചര്‍ വരനായി തെരഞ്ഞെടുത്തത്. ഷാര്‍ജയിലെ ട്രാവല്‍സില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ് അസൈനാര്‍. ഷാര്‍ജയില്‍ തന്നെ ജോലി ചെയ്യുന്ന ഖയറുന്നീസയുടെ സഹോദരന്‍ അവിടെ വെച്ച് തന്നെ സഹോദരിയുടെ നിക്കാഹ് ചെയ്ത് നല്‍കി. സ്‌കൂളിലുള്ളവര്‍ക്ക് ഭക്ഷണം നല്‍കണമെന്ന ആഗ്രഹം പറഞ്ഞതോടെയാണ് വിവാഹം സ്‌കൂളില്‍ തന്നെയാക്കിയത്. കല്ല്യാണത്തിനെത്തിയവര്‍ക്കെല്ലാം സ്‌കൂള്‍ പി ടി എ കോഴി ബിരിയാണി വിളമ്പി കല്ല്യാണം കേമമാക്കി.

ഈ മാസം അവസാനം ഖയറുന്നീസ ഭര്‍ത്താവിനൊപ്പം ഷാര്‍ജയിലേക്ക് പോകും. മമ്പാട് കുനിയില്‍ പരേതനായ ഇബ്രാഹീമിന്റെ മകളാണ് ഖൈറുന്നീസ.

 

Share news
error: Content is protected !!
Scroll to Top