ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 18 മരണം

download (1)ഷിംല: ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 18 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയിലാണ് അപകടം ഉണ്ടായത്. സ്വകാര്യ ബസ് 400 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. സംഘ്‌ല താഴ്‌വരയില്‍ നിന്ന് കല്‍പ്പയിലേക്കുള്ള വഴിയിലാണ് അപകടം ഉണ്ടായത്. ബസില്‍ 35 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഡ്രൈവറും, കണ്ടക്ടറും മരിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പരിക്കേറ്റവരില്‍ 4 പേരുടെ നില ഗുരുതരമാണ്. ബസിലെ ഭൂരിഭാഗം യാത്രക്കാരും സംഘ്‌ല താഴ്‌വരയിലുള്ളവരാണ്.

Share news
error: Content is protected !!
Scroll to Top