പ്രണയസാഫല്യം…സഞ്ജു സാംസണ്‍ വിവാഹിതനായി

തിരുവനന്തപുരം:മലയാളി ക്രിക്കറ്റ്താരം സഞ്ജു വി.സാംസണ്‍ വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനി ചാരുലതയാണ് വധു. തിരുവനന്തപുരത്ത് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് സംബന്ധിച്ചത്. വിവാഹ വിരുന്ന് ഇന്ന് വൈകീട്ട് നടക്കും.

അഞ്ചുവര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് മാര്‍ ഇവാനിയോസ് കോളേജില്‍ തന്റെ സഹപാഠി കൂടിയായിരുന്നു ചാരുലതേ സഞ്ജു മിന്നുചാര്‍ത്തിയത്.

ഡല്‍ഹി പോലീസിനെ മുന്‍ ഫുട്‌ബോള്‍ താരം കൂടിയായിരുന്നു സാംസണ്‍് വിശ്വനാഥന്റെയും ലിജിയുടെയും രണ്ടാമത്തെ മകനാണ് സഞ്ജു. മാതൃഭൂമി ചീഫ് ന്യൂസ് എഡിറ്റര്‍ ബി.രമേഷ്് കുമാറിന്റെയും രാജശ്രീയുടെയും മകളാണ് ചാരുലത.

Related Articles