അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും നവജാതശിശു മരിച്ചു. രങ്കമ്മ-പഴനിസ്വാമി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. വേണ്ടത്ര ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്നാണ് കുഞ്ഞു മരിച്ചതെന്നാണ് പരാതി.

ശരീര ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് രങ്കമ്മയെ കോട്ടപ്പുറം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെനിന്നും ചികിത്സ ലഭിച്ചില്ലെന്നും ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ലെന്നും നഴ്‌സുമാര്‍ മാത്രമാണ് ഉണ്ടായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് ഇവിടെനിന്ന് മറ്റൊരു ആശുപത്രിയിലേക്ക് പോവുകയായിരുന്നു. എന്നാല്‍ കുഞ്ഞിനെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ശക്തമായ പ്രതിഷേധം തുടരുമ്പോഴും അട്ടപ്പാടിയില്‍ ശിശുമരണം തുടരുകയാണ്. ഈവര്‍ഷം മരിക്കുന്ന പതിനൊന്നാമത്തെ കുഞ്ഞാണിത്.

Share news
error: Content is protected !!
Scroll to Top