കണ്ണൂർ;പറശ്ശിനിക്കടവ് പീഡനക്കേസിൽ പെൺകുട്ടിയുടെ സ്കൂൾ ഹാജർ രേഖയിൽ തിരുത്തൽ വരുത്തിയ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. സ്കൂൾ ജീവനക്കാരനായ കെ ജാബിർ ആണ് അറസ്റ്റിലായത്. കേസിലെ സുപ്രധാന തെളിവു നശിപ്പിച്ചു എന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.
പീഡനത്തിനിരയായ സമയത്ത് കുട്ടി സ്കൂളിൽ ഉണ്ടായിരുന്നില്ല എന്ന് തെളിയിക്കാനാണ് പോലീസ് ഹാജർ രേഖയുടെ പകർപ്പ് ആവശ്യപ്പെട്ടത്. എന്നാൽ ഹാജർ രേഖയുടെ 4 പേജുകൾ കീറി എടുത്തതായി പ്രധാനാധ്യാപിക പോലീസിൽ പരാതി നൽകുകയായിരുന്നു.
കേസിൽ കണ്ണൂർ സ്വദേശികളായ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ബലാൽസംഗത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. പ്രതികൾക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.




