ചാലക്കുടി പുഴയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

തൃശൂര്‍: ചാലക്കുടി പുഴയില്‍ കാണാതായ രണ്ടു വിദ്യാര്‍ത്ഥികളും മരിച്ചു. കളമശ്ശേരി ഐടിഐ വിദ്യാര്‍ത്ഥികളായ എല്‍ദോ തോമസ്, അബ്ദുള്‍ സലാം എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

വെള്ളിയാഴ്ച വൈകീട്ടാണ് പത്തുപേരടങ്ങിയ സംഘം പുഴയില്‍ കുളിക്കാനിറങ്ങിയത്. പുഴയിലെ കയത്തില്‍ പെട്ടാണ് വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍പ്പെട്ടത്.

ഫയര്‍ഫോസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Share news
error: Content is protected !!
Scroll to Top