വേങ്ങര: കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അപവാദ സന്ദേശം പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിച്ചു. കണ്ണമംഗലം മേമാട്ടുപാറ സ്വദേശി പുള്ളാട്ട് ശംസു(37), കിളിനക്കോട് സ്വദേശികളായ യു വി അബ്ദുള്‍ ഗഫൂര്‍(31), തച്ചുപറമ്പന്‍ സാദിഖ്(21), ഉത്തന്‍ മാവുങ്ങല്‍ ലുഖ്മാന്‍(24),ഉത്തന്‍ നല്ലേങ്ങര ഹൈദരലി(21)എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.
വേങ്ങര പോലീസ് ബുധനാഴ്ച റജിസ്റ്റര്‍ ചെയ്ത കേസില്‍ വെള്ളിയാഴ്ചയാണ് അഞ്ചുപേരെ അറസ്റ്റ് ചെയ്തത്.
സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ 13 പേരടങ്ങിയ കോളേജ് വിദ്യാര്‍ത്ഥിനികളെ വാട്‌സാപ്പ് , ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചവെര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
വിദ്യാര്‍ത്ഥികള്‍ കളിനക്കോടുള്ള സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്ക് മടങ്ങവെ അവരുടെ സുഹൃത്തുക്കള്‍ മാത്രമുള്ള സ്വകാര്യ ഗ്രൂപ്പില്‍ താമശയ്ക്ക് പോസ്റ്റ് ചെയ്ത ഒരു വീഡിയോ പുറത്തേക്ക് പോവുകയും അത് വയറലാവുകയും ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. തങ്ങള്‍ ഒരു കാരണവാശാലും നാടിനെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഇതെതുടര്‍ന്ന് തങ്ങള്‍ അനുഭവിക്കേണ്ടിവന്ന പ്രശ്‌നങ്ങളെ കുറിച്ചും വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ പിന്നീട് പുറത്തുവിട്ട ഒരു ഓഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കിയിരുന്നു.




