വേങ്ങരയില്‍ പണം തട്ടിപ്പും കളവും നടത്തിയയാള്‍ പിടിയില്‍

വേങ്ങര: ജോലിചെയ്തിരുന്ന സ്ഥാപനത്തില്‍ കളവുനടത്തുകയും പലരില്‍നിന്നായി പണംവാങ്ങി ഒളിവില്‍പ്പോകുകയും ചെയ്തയാളെ പോലീസ് പിടികൂടി. കണ്ണൂര്‍ പയ്യന്നൂര്‍ ചെള്ളോരമഠത്തില്‍ ദിവാകരനെ(57)യാണ് വേങ്ങര പോലീസ് അറസ്റ്റ്ചെയ്തത്.

ഇയാള്‍ ജോലിചെയ്തുകൊണ്ടിരുന്ന സ്ഥാപനത്തില്‍നിന്ന് 85,000 രൂപ കവര്‍ന്നിരുന്നു. വിദേശത്ത് ജോലി വാഗ്ദാനം ചെയ്തും ചികിത്സയ്ക്കാണെന്നു പറഞ്ഞും രണ്ടരലക്ഷത്തോളം രൂപയും പലരില്‍നിന്നായി കൈക്കലാക്കിയതായും പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

വേങ്ങര എസ്.ഐ സംഗീത് പുനത്തിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

Share news
error: Content is protected !!
Scroll to Top