Section

malabari-logo-mobile

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നു

HIGHLIGHTS : ചെന്നൈ: പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തുന്ന കാര്യം പരിഗണിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. നിലവില്‍ ആണ്‍കുട്ടികളുടെ വിവാഹപ...

muslim weddingചെന്നൈ: പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തുന്ന കാര്യം പരിഗണിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. നിലവില്‍ ആണ്‍കുട്ടികളുടെ വിവാഹപ്രായം 21 ഉം, പെണ്‍കുട്ടികളുടേത് 18 ഉം ആണ്. 17 വയസ്സ് വരെ ആണ്‍കുട്ടികളും, പെണ്‍കുട്ടികളും ഒരേ ക്ലാസില്‍ പഠിക്കുകയും എന്നാല്‍ ഒരു വര്‍ഷം കഴിയുമ്പോള്‍ പെണ്‍കുട്ടിക്ക് വിവാഹപ്രായവും, പക്വതയും ആകുമോ എന്നാണ് കോടതി ചോദിക്കുന്നത്. ശൈശവ വിവാഹ നിരോധനനിയമം പ്രായപൂര്‍ത്തി നിയമം എന്നിവയില്‍ ഭേദഗതി വരുത്തി വിവാഹപ്രായം 21 ആക്കണമെന്നാണ് കോടതി ആവശ്യപ്പെടുന്നത്.

മാതാപിതാക്കളുടെ സമ്മതമില്ലാതെ 18 വയസ്സുള്ള പെണ്‍കുട്ടികള്‍ ഒളിച്ചോടി വിവാഹംകഴിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിരവധി ഹേബിയസ് കോര്‍പ്പസ് ഹര്‍ജികള്‍ എത്തിയ സാഹചര്യത്തിലാണ് കോടതിയുടെ ഈ പരാമര്‍ശം.

sameeksha-malabarinews

സ്വന്തം ലേഖകന്‍

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!