വിവാഹപൂര്‍വ്വ ശില്‌പശാല: 17 വരെ രജിസ്റ്റര്‍ ചെയ്യാം

Weddingതിരു:കേരള വനിതാക്കമ്മിഷന്‍ സംസ്ഥാനതലത്തില്‍ നടത്തുന്ന വിവാഹപൂര്‍വ്വബോധവത്‌ക്കരണ ശില്‌പശാലയിലേക്കുള്ള രജിസ്‌റ്റ്രേഷന്‍ ജനുവരി 17 വരെ നീട്ടി. ജനുവരി 24, 25, 26 തീയതികളില്‍ തിരുവനന്തപുരത്തു കോവളം സി.എസ്‌.ഐ. യൂത്ത്‌ സെന്ററിലാണു ശില്‌പശാല.
പങ്കെടുക്കാന്‍ താല്‌പര്യമുള്ള 18 വയസു കഴിഞ്ഞ യുവതികള്‍ക്കും 21 വയസു കഴിഞ്ഞ യുവാക്കള്‍ക്കും നേരിട്ടോ രക്ഷിതാക്കള്‍ വഴിയോ അപേക്ഷിക്കാം. chairpersonkwc@gmail.com എന്ന വിലാസത്തിലോ 0471 2300509 എന്ന നമ്പരിലോ രജിസ്റ്റര്‍ ചെയ്യാം. നേരത്തെ രജിസ്റ്റര്‍ ചെയ്‌ത യുവതീയുവാക്കള്‍ക്കും പങ്കെടുക്കാം.

ശില്‌പശാലയ്‌ക്ക്‌ വിദഗ്‌ദ്ധരായ മനഃശാസ്‌ത്രജ്ഞരും കുടുംബഭദ്രതസംബന്ധിച്ച ഉപദേശങ്ങള്‍ നല്‍കാന്‍ കഴിവുള്ള നിയമസാമ്പത്തിക വിദഗ്‌ദ്ധരും സാമൂഹികശാസ്‌ത്രജ്ഞരും നേതൃത്വം നല്‍കും.
കുടുംബസംഘര്‍ഷങ്ങളും വിവാഹമോചനങ്ങളും പെരുകിവരുന്ന സാഹചര്യത്തില്‍ വിവാഹത്തെയും ദാമ്പത്യത്തെയും കുടുംബജീവിതത്തെയും പറ്റി പ്രായപൂര്‍ത്തിയായ അവിവാഹിത യുവതീയുവാക്കളെ ബോധവത്‌ക്കരിക്കുകയാണു പരിപാടിയുടെ ലക്ഷ്യം. മുന്‍വര്‍ഷങ്ങളില്‍ സംഘടിപ്പിച്ച ശില്‌പശാല വളരെ ഫലപ്രദമായ സാഹചര്യത്തില്‍ വ്യാപകമായ ആവശ്യം ഉയര്‍ന്നതിനാലാണു വീണ്ടും സംഘടിപ്പിക്കുന്നത്‌.

Share news
error: Content is protected !!
Scroll to Top