സച്ചിന്‍ വെള്ളിത്തിരയില്‍

download (1)മുംബൈ: ക്രിക്കറ്റ്‌ ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇനി വെള്ളിത്തിരയില്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ജീവചരിത്രത്തെ അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തിലാണ്‌ സച്ചിന്‍ ക്യാമറയ്‌ക്ക്‌ മുന്നില്‍ പ്രത്യക്ഷപ്പെടാനൊരുങ്ങത്‌. ചിത്രത്തിന്റെ റിലീസിംഗ്‌ തിയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ലോകമൊട്ടാകെ 2000 ത്തോളം തിയ്യേറ്ററുകളില്‍ ചിത്രം റിലീസ്‌ ചെയ്യുമെന്നാണ്‌ റിപ്പോര്‍ട്ട്‌.

വേള്‍ഡ്‌ സ്‌പോര്‍ട്‌സ്‌ ഗ്രൂപ്പിന്‌ (ഡബ്ല്യൂ എസ്‌ ജി) വേണ്ടി ചിത്രം നിര്‍മ്മിക്കുന്നത്‌ `200 നോട്ട്‌ ഔട്ട്‌’ എന്ന മുംബൈ ആസ്ഥനമായുള്ള നിര്‍മ്മാണ കമ്പനിയാണ്‌.

ലണ്ടനിലെ പ്രശസ്‌ത നിര്‍മ്മാതാവും സംവിധായകനുമായ ജെയിംസ്‌ എര്‍സ്‌കൈനാകും ചിത്രം സംവിധാനം ചെയ്യുകയെന്നാണ്‌ റിപ്പോര്‍ട്ട്‌. ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷം മുമ്പ്‌തന്നെ തുടങ്ങിയിട്ടുണ്ട്‌.

ഏതായാലും ക്രിക്കറ്റ്‌ ദൈവത്തിന്റെ വെള്ളിത്തിരയിലേക്കുള്ള കടന്നു വരവിനെ ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകിരക്കുമെന്ന പ്രതീക്ഷയിലാണ്‌ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

Share news
error: Content is protected !!
Scroll to Top