ശ്രീലങ്കയില്‍ നിന്ന് ആയുധങ്ങളുമായി ബോട്ട് രാമേശ്വരം തീരത്തേക്ക്; തമിഴ്നാട് തീരത്ത് അതീവ സുരക്ഷ

ചെന്നൈ: ശ്രീലങ്കയില്‍ നിന്ന് ആയുധങ്ങളുമായി ബോട്ട് രാമേശ്വരം തീരത്തേക്ക് തിരിച്ചതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം. തമിഴ്നാട് തീരത്ത് അതീവ സുരക്ഷയേര്‍പ്പെടുത്തി.

ശ്രീലങ്കയില്‍ നിന്നുള്ള മയക്കുമരുന്ന് സംഘത്തെ കഴിഞ്ഞ ദിവസം ഇന്ത്യന്‍ സേന പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീലങ്കന്‍ ബോട്ട് സംബന്ധിച്ച വിവരം രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരിക്കുന്നത്.

ഈ പശ്ചാത്തലത്തില്‍ കന്യാകുമാരി, തൂത്തുക്കുടി, രാമേശ്വരം, ചെന്നൈ എന്നിവിടങ്ങളിലെ തീരദേശത്ത് ആയുധമേന്തിയ സുരക്ഷാ സേനയെ വിന്യസിച്ചു. തമിഴ്നാട് തീരത്ത് കോസ്റ്റ് ഗാര്‍ഡും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വിവരം കേരളത്തിന് കൂടി കൈമാറിയിട്ടുണ്ടെന്ന് തമിഴ്നാട് പൊലീസ് അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top