HIGHLIGHTS : We should come forward together for vaccination empowerment: P. Ubaidullah MLA

ആരോഗ്യമുള്ള തലമുറക്കായി കുത്തിവെപ്പ് ശാക്തീകരണത്തിന് ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്ന് പി. ഉബൈദുല്ല എം.എൽ.എ. മീസിൽസ്, റുബല്ല നിവാരണ യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രതിരോധ കുത്തിവെപ്പിനെതിരെയുള്ള ദുഷ്പ്രചരണങ്ങളെ ശാസ്ത്രീയമായി സമൂഹം ചെറുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലപ്പുറം താലൂക്ക് ആശുപത്രിയിൽ നടന്ന പരിപാടിയിൽ നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ഡി.എം.ഒ ഡോ. ആർ. രേണുക മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ കേരളം ഡി.പി.എം ഡോ. ടി.എൻ അനൂപ് സന്ദേശം നൽകി.
കൗൺസിലർ സുരേഷ് മാസ്റ്റർ, ഡോ. സി. ഷുബിൻ, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. എൻ.എൻ പമീലി, സൂപ്രണ്ട് ഡോ. രാജഗോപാലൻ, ഡോ. വി. ഫിറോസ് ഖാൻ, മാസ് മീഡിയ ഓഫീസർമാരായ കെ.പി സാദിഖ് അലി, പി.എം ഫസൽ, ടെക്നിക്കൽ അസിസ്റ്റന്റുമാരായ സി.കെ സുരേഷ് കുമാർ, വി.വി ദിനേശ്, എം. ഷാഹുൽ ഹമീദ്, എച്ച്.എം.സി അംഗങ്ങളായ പി.കെ ബാവ, പി. മുഹമ്മദ്, ഡി.പി.എച്ച് എൻ.കെ.പി. തങ്ക എന്നിവർ പ്രസംഗിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു