പുട്ട് ബാക്കിയാണോ ?എന്നാലിനി വലിച്ചെറിയേണ്ട..ഇങ്ങനെ ചെയ്തുനോക്കൂ..

രാവിലത്തെ പ്രഭാത ഭക്ഷണത്തിനുണ്ടാക്കുന്ന പുട്ട് പലപ്പോഴും ബാക്കിയാവുറുണ്ടല്ലെ..എന്നാല്‍ ഇങ്ങനെ ബാക്കി വരുന്ന പുട്ട് കൊണ്ട് നമുക്ക് വളരെ ടേസ്റ്റായിട്ടുള്ള ഒരു പലഹാരം തയ്യാറാക്കാം.

ആവശ്യമായ ചേരുവകള്‍

പുട്ട് – 1 കഷണം
നേന്ത്രപഴം -1
ഏലക്ക -1/2 ടീസ്പൂണ്‍
പഞ്ചസാര – 2/3 ടേബിള്‍സ്പൂണ്‍
മൈദ – 2 ടേബിള്‍സ്പൂണ്‍
നട്ട്‌സ്
വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

ആദ്യംതന്നെ പുട്ട് മിക്‌സിയിലിട്ട് നന്നായ് പൊടിച്ചെടുക്കുക.ശേഷം ഒരു പഴുത്ത നേന്ത്രപഴം നന്നായ് ഉടയ്ക്കുക. ശേഷം പൊടിച്ചുവെച്ച പുട്ട്, ഏലയ്ക്ക പൊടി, പഞ്ചസാര, നട്ട്‌സ് എന്നിവ ചേര്‍ത്ത് നന്നായ് മിക്‌സ് ചെയ്യുക. ഇത് ടൈറ്റ് ആവാന്‍വേണ്ടി മൈദ ചേര്‍ത്ത് വീണ്ടും നന്നായ് മിക്‌സ് ചെയ്ത് ആവശ്യമുള്ള ഷെയ്പ്പില്‍ ആക്കിയെടുക്കുക. ശേഷം വെളിച്ചെണ്ണയിലിട്ട് ഫ്രൈ ചെയ്‌തെടുക്കുക.

 

Share news
error: Content is protected !!
Scroll to Top