ഗാനമേളക്കിടെ വേദിയില്‍ക്കയറി നൃത്തം, തടയാന്‍ ശ്രമിച്ച മേയറെ കൈയേറ്റം ചെയ്തു

കണ്ണൂര്‍: ദസ്റയുടെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളക്കിടെ കയ്യാങ്കളി. വേദിയില്‍ ഡാന്‍സ് ചെയ്യുന്നത് തടഞ്ഞ മേയര്‍ ടി ഓ മോഹനന് മര്‍ദ്ദനമേറ്റു. സ്റ്റേജില്‍ കയറി നൃത്തം ചെയ്യാന്‍ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് മേയറെ പിടിച്ച് തള്ളിയത്. സംഭവത്തില്‍ അലവില്‍ സ്വദേശി ജബാറിനെ അറസ്റ്റ് ചെയ്തു.

ഇന്നലെ കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച ദസറ പരിപാടിയോടനുബന്ധിച്ച് നടത്തിയ ഗാനമേളയില്‍ വേദിയില്‍ കയറി നൃത്തം ചെയ്യാന്‍ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് മേയര്‍ക്കെതിരെ കൈയേറ്റ ശ്രമമുണ്ടായത്. പ്രകോപിതനായ യുവാവ് മേയറെ പിന്നിലേക്ക് ശക്തിയോടെ തള്ളി. കണ്ണൂര്‍ ഷെരീഫിന്റെ നേതൃത്വത്തിലാണ് ഗാനമേള. ഗാനമേള നടക്കുന്നതിനിടെ ഇയാള്‍ വേദിയില്‍ കയറി നൃത്തം ചെയ്തു. ഇയാള്‍ തങ്ങളുടെ ഗ്രൂപ്പിന്റെ ഭാഗമല്ലെന്ന് ഗാനമേള സംഘം അറിയിച്ചതോടെയാണ് മേയര്‍ ഇടപെട്ടത്.

ഇയാളെ വേദിയില്‍ നിന്ന് മാറ്റാന്‍ വളണ്ടറിയമാര്‍ക്കൊപ്പം മേയറും വേദിയിലെത്തുകയായിരുന്നു. മൂന്ന് വളണ്ടിയര്‍മാര്‍ക്കും പരുക്കേറ്റു. പിന്നീട് കണ്ണൂര്‍ ടൗണ്‍ പൊലീസ് എത്തിയാണ് ഇയാളെ മാറ്റിയത്. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇയാളെ ജാമ്യത്തില്‍ വിട്ടു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top