സ്വിസ് യുവതിയുടെ മൃതദേഹം ഡല്‍ഹിയിലെ റോഡരികില്‍; ഒരാള്‍ അറസ്റ്റില്‍

ഡല്‍ഹി: യുവതിയെ കൊന്ന് ബാഗിലാക്കി റോഡില്‍ തള്ളിയ കേസില്‍ പ്രതി പിടിയില്‍. സര്‍ക്കാര്‍ സ്‌കൂളിന് സമീപം കറുത്ത പ്ലാസ്റ്റിക് ബാഗിലാക്കിയ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പടിഞ്ഞാറന്‍ ദില്ലിയിലെ തിലക് നഗറില്‍ വെള്ളിയാഴ്ചയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കയ്യും കാലും ചങ്ങലയില്‍ ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം.

സര്‍ക്കാര്‍ സ്‌കൂളിന് സമീപം കറുത്ത പ്ലാസ്റ്റിക് ബാഗിലാക്കിയ നിലയിലായിരുന്നു മൃതദേഹം. സ്വിസ് യുവതി ലെന ബെര്‍ഗറാണ് മരിച്ചത്. കേസില്‍ ഗുര്‍പ്രീത് സിങ്ങിനെയാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ഗുര്‍പ്രീതിന്റെ കൈയില്‍ നിന്ന് 2.25 കോടി രൂപ പിടിച്ചെടുത്തതായും പൊലീസ് പറയുന്നു. ഗുര്‍പ്രീതും ലെനയും സുഹൃത്തുക്കളായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

മറ്റൊരാളുമായി ലെനയ്ക്ക് ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നു. ലെനയെ കാണുന്നതിന് വേണ്ടി ഗുര്‍പ്രീത് ഇടയ്ക്കിടെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പോകുമായിരുന്നു. ലെനയെ കൊല്ലാന്‍ പദ്ധതിയിട്ട ഗുര്‍പ്രീത്, യുവതിയോട് ഇന്ത്യയിലേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഒക്ടോബര്‍ 11നാണ് ലെന ഇന്ത്യയില്‍ എത്തിയത്.

അഞ്ചുദിവസത്തിന് ശേഷം ലെനയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയ ഗുര്‍പ്രീത്, അവിടെ വച്ച് കയ്യും കാലും കെട്ടിയിട്ട ശേഷം കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കാറിലായിരുന്നു സൂക്ഷിച്ചിരുന്നത്. ദുര്‍ഗന്ധം പുറത്തേയ്ക്ക് വരാന്‍ തുടങ്ങിയതോടെ മൃതദേഹം റോഡില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് ഗുര്‍പ്രീതിന്റെ കുറ്റസമ്മത മൊഴിയില്‍ പറയുന്നതായും പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കാര്‍ തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഗുര്‍പ്രീത് പിടിയിലാകുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top