ഡബ്ല്യുസിസിയുടെ ആരോപണങ്ങള്‍ എഎംഎംഎ പരിശോധിച്ച് പരിഹാരം കാണണം;മന്ത്രി എ കെ ബാലന്‍

തിരുവനന്തപുരം: ഡബ്ല്യുസിസിയുടെ ആരോപണങ്ങള്‍ മോഹന്‍ലാന്‍ നേതൃത്വം നല്‍കുന്ന എഎംഎംഎ പരിശോധിച്ച് പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് മന്ത്രി എകെ ബാലന്‍. തെറ്റിദ്ധാരണാജനകമായ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് വ്യക്തമാക്കുന്ന നടപടിയും താരസംഘടന സ്വീകരിക്കണമെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

അതെസമയം ഇക്കാര്യത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെടുകയാണെങ്കില്‍ ഇടപെടലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

എന്തെങ്കിലും അഭിപ്രായം പറയുന്നവരെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കുന്നത് ആര് ചെയ്താലും അതിനോട് യോജിക്കാന്‍ സര്‍ക്കാറിന് കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top