വയനാട് പുനരധിവാസം;സര്‍ക്കാരിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി

വയനാട്ടിലെ മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സര്‍ക്കാരിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാമെന്നും ടൗണ്‍ഷിപ്പിനായി ഭൂമി അളക്കല്‍ നടപടിയുമായി മുന്നോട്ടുപോകാമെന്നും ഹൈക്കോടതി. ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മോഡല്‍ ടൗണ്‍ഷിപ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ കണ്ടെത്തിയ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജി തള്ളിയാണ് ഹൈക്കോടതി സിംഗില്‍ ബെഞ്ച് വിധി.

ഭൂമി ഏറ്റെടുക്കുന്നത് ചോദ്യം ചെയ്തുകൊണ്ട് എസ്റ്റേറ്റ് ഉടമകളായ ഹാരിസണ്‍സ് മലയാളം ലിമിറ്റഡും എല്‍സ്റ്റോണ്‍ ടീ എസ്റ്റേറ്റും നല്‍കിയ ഹര്‍ജികളാണ് ഇപ്പോള്‍ കോടതി തള്ളിയിരിക്കുന്നത്.

ലാന്‍ഡ് അക്വിസിഷന്‍ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാമെന്നും നിയമപ്രകാരമുള്ള നഷ്ടപരിഹാരം സര്‍ക്കാര്‍ എസ്റ്റേറ്റ് ഉടമകള്‍ക്ക് നല്‍കണമെന്നും കോടതി പറഞ്ഞു. നഷ്ടപരിഹാരത്തില്‍ തര്‍ക്കം ഉണ്ടെങ്കില്‍ നിയമനടപടി സ്വീകരിക്കാവുന്നതാണ്. 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ അടിസ്ഥാനത്തിലാണോ നഷ്ടപരിഹാരം നല്‍കേണ്ടതെന്ന കാര്യം വിധിപ്പകര്‍പ്പ് പുറത്തുവന്നശേഷമേ വ്യക്തമാകൂ.

Share news
error: Content is protected !!
Scroll to Top