ചെരുപ്പ് ഉപേക്ഷിച്ചതിനു പിന്നാലെ സ്വയം ചാട്ടവാറിന് അടിച്ച് അണ്ണാമാലൈ;ഡിഎംകെ സര്‍ക്കാറിന്റെ കാര്യക്ഷമതയില്ലായ്മക്കെതരെയുള്ള പ്രതിഷേധമെന്ന് ബിജെപി അധ്യക്ഷന്‍

HIGHLIGHTS : Annamalai lashes himself after throwing away his shoes; BJP president says it is a protest against the inefficiency of the DMK government

careertech

ചെന്നൈ:സ്വയം ചാട്ടവാറിന് അടിച്ച് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ. 48 ദിവസത്തെ വ്രതം അണ്ണാമലൈ തുടങ്ങി. ഡിഎംകെ സര്‍ക്കാരിനെ താഴെയിറക്കും വരെ ചെരിപ്പ് ഉപയോഗിക്കില്ലെന്നും കെ അണ്ണാമലൈ പ്രഖ്യാപിച്ചിരുന്നു.സംസ്ഥാനം ഭരിക്കുന്ന ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ കാര്യക്ഷമതയില്ലായ്മയ്ക്കുള്ള പ്രായശ്ചിത്തമാണെന്ന് പറഞ്ഞാണ് സ്വയം ചാട്ടവാറടിയെന്ന് അദേഹം പറഞ്ഞു.

സ്വന്തം വീടിന് മുന്നില്‍ രാവിലെയാണ് അണ്ണമലൈ പ്രതിഷേധം ആരംഭിച്ചത്. വീടിന് പുറത്തേക്ക് വന്ന അദ്ദേഹം ചാട്ടവാറ് കൊണ്ട് സ്വന്തം ദേഹത്തേക്ക് ആറ് തവണ അടിക്കുകയായിരുന്നു. ശേഷം സര്‍ക്കാരിനെ വിമര്‍ഷിച്ച് സംസാരിക്കുകയും ചെയ്തു.

sameeksha-malabarinews

അണ്ണാ യൂണിവേഴ്‌സിറ്റിയിലെ ലൈംഗികാതിക്രമക്കേസ് പൊലീസ് കൈകാര്യം ചെയ്ത രീതിക്കെതിരെയുള്ള പ്രതിഷേധ സൂചകമായി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തന്റെ വീടിന് മുന്നില്‍ ആറ് തവണ ചാട്ടവാറടി നടത്തുമെന്ന് അണ്ണാമലൈ കോയമ്പത്തൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും മറ്റ് ഡിഎംകെ നേതാക്കള്‍ക്കുമൊപ്പം പ്രതി നില്‍ക്കുന്ന ചിത്രങ്ങളും അണ്ണാമലൈ പുറത്തുവിട്ടു. കേസിലെ ഇരയുടെ പേരും ഫോണ്‍ നമ്പറും മറ്റ് വ്യക്തിഗത വിവരങ്ങളും വെളിപ്പെടുത്തിയതിന് അണ്ണാമലൈ സംസ്ഥാന പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!