കല്‍പ്പറ്റ്: കല്‍പ്പറ്റയ്ക്ക് സമീപം ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 19 പേര്‍ക്ക് പരിക്കേറ്റു. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന എ വണ്‍ ട്രാവല്‍സാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ അഞ്ചരമണിയോടെ മേലെ മടക്കിമയില്‍ തടി മില്ലിന് മുന്നില്‍ വെച്ചാണ് ബസ് നിയന്ത്രണം വിട്ട് സമീപത്തെ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് മറിഞ്ഞത്.
അപകടം നടന്ന ഉടന്‍തന്നെ തടിമില്ലിലെ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി. അതുകൊണ്ടുതന്നെ വലിയ ദുരന്തമാണ് ഒഴിവായത്. സംഭവത്തെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരും പോലീസു ചേര്‍ന്ന് പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
സ്ഥലം പോലീസും മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരും പരിശോധന നടത്തി.




