കനത്തമഴയില്‍ ജലനിരപ്പുയര്‍ന്നു, മുല്ലപ്പെരിയാര്‍ ഡാം ഇന്ന് തുറക്കും, പ്രദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

HIGHLIGHTS : Water level rises due to heavy rain, Mullaperiyar Dam to open today, local residents advised to be cautious

ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വൃഷ്ടിപ്രദേശത്ത് ജലനിരപ്പുയരുന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കാന്‍ തീരുമാനിച്ചു. ജലനിരപ്പ് 136 അടിയായതോടെ ഞായറാഴ്ച രാവിലെ 10 മണിക്ക് മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തുമെന്ന് തമിഴ്‌നാട് അറിയിച്ചു. പരമാവധി 1000 ഘനയടി വെള്ളമാണ് തുറന്നു വിടുക. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

വൃഷ്ടി പ്രദേശമായ പെരിയാര്‍ കടുവ സങ്കേതത്തിലെ വനത്തില്‍ വീണ്ടും മഴ ശക്തമായതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചിരിക്കുകയാണ്. നിലവില്‍ ജലനിരപ്പ് 136 അടിയായി ഉയര്‍ന്നിട്ടുണ്ട്. ഡാം തുറന്ന് കഴിഞ്ഞാല്‍ പെരിയാര്‍ നദിയിലൂടെ ഒഴുകിയാണ് വെള്ളം ഇടുക്കി അണക്കെട്ടില്‍ എത്തേണ്ടത്. പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!