വാട്ടർ എടിഎം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

കടലുണ്ടി : ഗ്രാമപഞ്ചായത്ത് 2025 – 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ വാട്ടർ എടിഎം ചാലിയം കുടുംബ ആരോഗ്യ കേന്ദ്രത്തിൽ വെച്ച് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ. ഭക്തവത്സലൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്മിത ഗണേഷ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം അനൂപ്, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ: കിടാവ് ദർശൻ നാരായൺ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി രമേശൻ സ്വാഗതവും , പഞ്ചായത്ത് മെമ്പർ സി. സബ്രീന നന്ദിയും രേഖപ്പെടുത്തി. : 5 ലക്ഷം രൂപ അടങ്കൽ ചെലവിൽ നിർമ്മിച്ച വാട്ടർ എടിഎം കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തുന്ന രോഗികൾക്കും പൊതുജനങ്ങൾക്കും വളരെ ഉപകാരപ്രദമായിരിക്കും എന്ന് മന്ത്രി വ്യക്തമാക്കി.

മാതൃകാപരമായ ഈ പദ്ധതി നടപ്പാക്കിയ പഞ്ചായത്തിനെ മന്ത്രി അഭിനന്ദിച്ചു. RO പ്ലാന്റ്, U V എന്നിവ ഉൾപ്പെട്ട മികച്ച ഫിൽട്ടർ സംവിധാനമാണ് വാട്ടർ എടിഎമ്മിൽ ഏർപ്പെടുത്തിയിട്ടുള്ളത്. ചൂടുവെള്ളവും പച്ചവെള്ളവും ലഭിക്കും. ഒരു രൂപ കോയിൻ ഇട്ടാൽ ഒരു ലിറ്റർ വെള്ളം എടുക്കാവുന്നതാണ്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top