ചങ്ങരംകുളം: ചങ്ങരംകുളത്ത് കടന്നല്‍ ആക്രമണം. എട്ടോളം തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. കൊളഞ്ചേരി ക്ഷേത്ര പരിസരത്ത് താമസിക്കുന്ന കദീമ (72) മാലതി (70), സുമ (42), കുഞ്ഞുമോള്‍ (70) സരോജനി (65), തങ്കമണി (56), യശോദ (60), ശാരദ (59) എന്നിവര്‍ക്കാണ് കടന്നല്‍ കുത്തേറ്റത്.മൂക്കുതല കൊളഞ്ചേരി പാടത്ത് വെള്ളിയാഴ്ചയാണ് സംഭവം.
പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് പ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് പൊന്നാനി താലൂക്ക് ആശുപത്രിയിലും എത്തിച്ച് ചികിത്സ നല്‍കി. നിലത്ത് കിടന്ന കടന്നല്‍ കൂടില്‍ അറിയാതെ ചവിട്ടിയതോടെ കടന്നല്‍ കൂട്ടത്തോടെ അക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവര്‍ പറഞ്ഞു.
കദീമ, മാലതി, സുമ, കുഞ്ഞുമോള്‍ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. തലയിലും മുഖത്തും കുത്തേറ്റ പലരും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും തളര്‍ന്ന് വീണിരുന്നു. തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെയാണ് സംഭവം
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




