ഹരിതകേരളം മിഷൻ ഫോട്ടോഗ്രാഫി, റീൽസ് മത്സരങ്ങൾ:ഫെബ്രുവരി 17 വരെ എൻട്രികൾ സ്വീകരിക്കും

ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ദേശീയ പരിസ്ഥിതി സമ്മേളനത്തോടനുബന്ധിച്ച് ഫോട്ടോഗ്രഫി, റീൽസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 17 വരെ എൻട്രികൾ ഓൺലൈനായി സമർപ്പിക്കാം. ‘ഹരിതകേരളം; വെള്ളം, വൃത്തി, വിളവ് ’ എന്ന വിഷയത്തിൽ കേരളത്തിലെ പരിസ്ഥിതി പുന:സ്ഥാപനം മുൻനിർത്തി ഹരിതസമൃദ്ധിയുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുടെ നേർക്കാഴ്ച നൽകുന്ന ഫോട്ടോകളും റീലുകളുമാണ് മത്സരത്തിന് അയക്കേണ്ടത്.

എൻട്രികൾക്കൊപ്പം ഹ്രസ്വവിവരണവും ഉൾപ്പെടുത്താം. ക്യാമറയിലും മൊബൈൽഫോണിലും പകർത്തിയതുൾപ്പെടെയുള്ള ചിത്രങ്ങളും റീലുകളും മത്സരത്തിൽ എൻട്രികളായി അയക്കാം. സമ്മാനാർഹരാകുന്നവർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ലഭിക്കും. കൂടാതെ പ്രോത്സാഹന സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

ഫോട്ടോഗ്രഫി മത്സരവും റീൽ മത്സരവും വെവ്വേറെയാണ് സംഘടിപ്പിക്കുന്നത്. www.haritham.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് എൻട്രികൾ അയക്കേണ്ടത്. മത്സരം സംബന്ധിച്ച നിയമാവലി ഉൾപ്പെടെ വിശദമായ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

Share news
error: Content is protected !!
Scroll to Top