താനൂർ: പുരപ്പുറത്തെ കൂൺകൃഷി വിജയിപ്പിച്ച് യുവാവ് മാതൃകയായി. പരിയാപുരം മേറിൽ സുധീഷ് എം വേലായുധനാണ് തന്റെ വീടിന്റെ മുകളിൽ വളർത്തിയ കൂൺ കൃഷി വിജയത്തിലെത്തിച്ചത്. സംസ്ഥാന സർക്കാരിന്റെ കൂൺഗ്രാമം പദ്ധതിയിലാണ് ഈ ഹൈടെക് രീതിയിലുള്ള കൃഷി വികസിപ്പിച്ചിട്ടുള്ളത്.
മന്ത്രി വി അബ്ദുറഹിമാൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഇ.പി പുരുഷോത്തമൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് കൗൺസിലർ സി. പ്രവീൺ അധ്യക്ഷനായി. കൃഷി ഓഫീസർ വി. ആർഷ, അഗ്രികൾച്ചർ അസിസ്റ്റന്റ് എം.വി ദീപ, മുൻ കൗൺസിലർ പി.ടി ഇല്യാസ്, ഫിഷറീസ് മാനേജ്മെന്റ് കൗൺസിൽ അംഗം അഹമ്മദ്കുട്ടി പഞ്ചാരയിൽ തുടങ്ങിയവർ സംബന്ധിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി.ഇ ബാബു ഷക്കീർ പദ്ധതി വിശദീകരണം നടത്തി. ആദ്യ വില്പന മന്ത്രി വി അബ്ദുറഹിമാൻ വി ബാലന് കൈമാറി നിർവഹിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



