ഉള്ളി ലോഡിന്റെ മറവില്‍ കടത്തിയ സ്‌ഫോടന വസ്തുക്കള്‍ പിടികൂടി തിരൂരങ്ങാടി പോലീസ്

തിരൂരങ്ങാടി : ഉള്ളി ലോഡിന്റെ മറവില്‍ കടത്തിയ
സ്‌ഫോടനക വസ്തുക്കള്‍ പിടികൂടി തിരൂരങ്ങാടി പോലീസ്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് ചെമ്മാട് കോഴിക്കോട് റോഡിലെ സ്വകാര്യ ഹോളോ ബ്രിക്‌സ് സ്ഥാപനത്തില്‍ ലോറി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഈ വാഹനത്തില്‍ സ്‌ഫോടന വസ്തുക്കള്‍ കടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തിയപ്പോഴാണ് ഉള്ളിച്ചാക്കുകള്‍ക്കടിയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.

130 ഉള്ളിച്ചാക്കുകള്‍ക്കടിയില്‍ ബോക്‌സുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്‌ഫോടക വസ്തുകള്‍ ഒളിപ്പിച്ച് വെച്ചിരുന്നത്. തിരൂരങ്ങാടി എസ് എച്ച് ഒ ബി.പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. KL 10 BF 8395 എന്ന നമ്പറില്‍ ഉള്ള ലോറി പോലീസ് കസ്റ്റടിയില്‍ എടുത്തിട്ടുണ്ട്.

മലപ്പുറത്തുനിന്നും വന്ന ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, ഫിംഗര്‍ പ്രിന്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. പരപ്പനങ്ങാടി, മങ്കട, പോലീസ് സ്‌റ്റേഷനുകളില്‍ നിന്നും പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top