എക്‌സൈസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച കേസില്‍ 2 പേര്‍ അറസ്റ്റില്‍

താനൂര്‍:ലഹരി പരിശോധനക്ക് എത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മൂന്നിയൂര്‍ തലപ്പാറ സ്വദേശി കൈതകത് അഹ്മല്‍ (32), മമ്പുറം കാവുങ്ങല്‍ പാറ സ്വദേശി മുഹമ്മദ് ഷഫീക് (30) എന്നിവരെയാണ് താനൂര്‍ പൊലീസ് പിടികൂടിയത്. വ്യാഴാഴ്ച പകല്‍ 12.30ന് ചെറുമുക്ക് പള്ളിക്കല്‍ താഴത്തുവച്ചാണ് സംഭവം. മലപ്പുറം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രിവന്റീവ് ഓഫിസര്‍ പി പ്രഭാകരന്‍ (52), സിവില്‍ എക്‌സൈസ് ഓഫീസര്‍ വിപിന്‍ (35) എന്നിവര്‍ക്കായിരുന്നു പരിക്കേറ്റത്.

മുമ്പ് മെത്താംഫിറ്റമിന്‍ കൈവശംവച്ച കേസിലെ പ്രതിയായിരുന ചെറുമുക്ക് പള്ളിക്കത്താഴം വയലോരത്ത് കെ പി സഹല്‍ (29) വീണ്ടും എംഡിഎംഎ വില്‍പ്പന നടത്തുന്ന വിവരമറിഞ്ഞെത്തിയതായിരുന്നു എക്‌സൈസ് സംഘം. ഇവരെ തിരിച്ചറിഞ്ഞ സഹലും സംഘവും ഉദ്യോഗസ്ഥരുടെ സ്‌കൂട്ടറില്‍ കാര്‍ ഇടിപ്പിക്കുകയായിരുന്നു. താനൂര്‍ പൊലീസ് കേസെടുത്തു. അന്വേഷണത്തിനൊടുവില്‍ വെള്ളിയാഴ്ച പുലര്‍ച്ച താനൂര്‍ ഡിവൈഎസ്പി പി പ്രമോദിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. എസ്എച്ച്ഒ കെ ടി ബിജിത്ത്, എസ്‌ഐ എന്‍ ആര്‍ സുജിത്ത്, സിപിഒ രാകേഷ്, ഉമേഷ്, സനൂപ്, എബിന്‍ദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. രണ്ട് പ്രതികളെയും പൊന്നാനി മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഒന്നാംപ്രതി ഷഹല്‍ ഒളിവിലാണ്.

 

Share news
error: Content is protected !!
Scroll to Top