തിരൂര്‍ : തിരുന്നാവായക്കടുത്ത് കാരത്തൂരില്‍ വീട്ടില്‍ കൈകഴുകുന്നതിന് നിര്‍മ്മിച്ച വാഷ് ബേസിന്‍ പൊ്ട്ടിത്തെറിച്ചു. കാരത്തൂര്‍ എ.എം.എല്‍.പി.സ്‌ക്കൂളിനു മുന്‍വശത്തെ ചെറക്കപ്പറമ്പില്‍ ഹംസയുടെ വീട്ടിലെ കൈ കഴുകുന്ന സിങ്ക് ബേസിനാണ് വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്.
ആരും സമീപത്തില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.അഞ്ച് മീറ്റര്‍ അകലം വരെ ഇതിന്റെ ചീളുകള്‍ തെറിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷം മുമ്പ് തിരുനാവായയിലെ ഒരു കടയില്‍ നിന്നാണത്രെ ഈ ബേസിന്‍ വാങ്ങിയത്.
വീടിന്റെ ഹാളില്‍ രണ്ടരയടി ഉയരത്തിലായിരുന്നു ബേസിന്‍ സ്ഥാപിച്ചിരുന്നത്.ഗൃഹനാഥന്‍ അരമണിക്കൂര്‍ മുമ്പാണത്രെ ഇതില്‍ നിന്നും കൈ കഴുകിപ്പോയത്




