ചിറ്റൂര്‍: മൃഗബലിക്കിടെ ആടിനു പകരം കയറുപിടിച്ച് നിന്ന യുവാവിന്റെ കഴുത്തറുത്തുകൊന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ വല്‍സപ്പള്ളിയില്‍ ഞായറാഴ്ചയായിരുന്നു സംഭവം. 35 കാരനായ സുരേഷാണ് കൊല്ലപ്പെട്ടത്. സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി പ്രദേശത്തെ യെല്ലമ്മ ക്ഷേത്രത്തില്‍ മൃഗബലി സംഘടിപ്പിച്ചത്. ബലിക്കായി ആടിനെ ഒരുക്കി നിര്‍ത്തി.
ചലാപതി എന്നയാളും സുരേഷും ചേര്‍ന്നു ആടിനെ ബലികൊടുക്കാന്‍ നിന്നു. ഇതിനിടെ ചലാപതി ആടിനുപകരം സുരേഷിനെ കഴുത്തറുത്തുകൊന്നു. ചോര വഴ്‌ന്നൊഴുകിയ സുരേഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തില്‍ ചലാപതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചലാപതി സംഭവസമയത്ത് മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.




