വാര്‍ഡന്‍, പാചകക്കാരന്‍ ഒഴിവ്

വാര്‍ഡന്‍ ഒഴിവ്

നന്നംമുക്ക് മൂക്കുതല ഗവണ്‍മെന്റ്‌ പ്രീമെട്രിക് ഹോസ്റ്റലില്‍ (പെണ്‍കുട്ടികള്‍) ഒഴിവുള്ള വാര്‍ഡന്‍ തസ്തികയിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം.  പെണ്‍കുട്ടികള്‍ താമസിച്ചു പഠിക്കുന്ന സ്ഥാപനത്തില്‍ ജോലി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് അഞ്ചിനകം പെരുമ്പടപ്പ് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം.  ഫോണ്‍. 8281284332

പാചകക്കാരന്‍ ഒഴിവ്

നന്നംമുക്ക് മൂക്കുതല ഗവണ്‍മെന്റ് പ്രീമെട്രിക് ഹോസ്റ്റലില്‍ പാചകക്കാരന്റെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി വിജയിച്ച അംഗീകൃത ഫുഡ്‌പ്രൊഡക്ഷന്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.  യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് അഞ്ചിനകം പെരുമ്പടപ്പ് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം.  ഫോണ്‍. 8281284332, 9188920074.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top