പരപ്പനങ്ങാടി: സെലിബ്രേറ്റിംഗ് ഹ്യൂമാനിറ്റി; ശരികളെ ആഘോഷിക്കുന്നു എന്ന പ്രമേയത്തില്‍ എസ് എസ് എഫ് പരപ്പനങ്ങാടി ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 29 ന് പരപ്പനങ്ങാടിയില്‍ ഡിവിഷന്‍ സമ്മേളനം നടക്കുകയാണ്. വൈകീട്ട് പുത്തരിക്കല്‍ സ്റ്റേഡിയം പരിസരത്ത് നിന്ന് ആരംഭിക്കുന്ന വിദ്യാര്‍ത്ഥി റാലി പരപ്പനങ്ങാടി പയനിങ്ങല്‍ ജംഗ്ഷനില്‍ സമാപിക്കും.
തുടര്‍ന്ന് പരപ്പനങ്ങാടി തഅലിം ക്യാമ്പസില്‍ വച്ച് നടക്കുന്ന ഡിവിഷന്‍ സമ്മേളനത്തില്‍ എസ് വൈ എസ് ജില്ലാ സെക്രട്ടറി ആലിക്കോയ അഹ്‌സനി പതാക ഉയര്‍ത്തുകയും സമ്മേളനത്തെ അഭിസംബോധന ചെയ്ത് എസ് എസ് എഫ് ദേശീയ സെക്രട്ടറി സ്വാദിക് അലി ബുഖാരി, എസ് വൈ എസ് ജില്ലാ സെക്രട്ടറി എം ജുബൈര്‍ താനൂര്‍ തുടങ്ങിയവര്‍ സംസാരിക്കും.
ഡിവിഷന്‍ സെക്രട്ടറിമാരായ കെ മുഹമ്മദ് റാഷിദ്, നിസാമുദ്ദീന്‍ സഖാഫി, സി പി നസീഫ് റഹ്മാന്‍,കെ ഷകീബ് ഷാ എന്നിവരാണ്
പത്ര സമ്മേളത്തിനത്തില്‍ പങ്കെടുത്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




