ഒരേ സ്‌കൂളില്‍ പഠിക്കുന്ന മൂന്നു പെണ്‍കുട്ടികളെ കാണാതായതായി പരാതി, കോയമ്പത്തൂരില്‍ നിന്ന് കണ്ടെത്തി

കോയമ്പത്തൂര്‍: പാലക്കാട് ഷൊര്‍ണൂരില്‍ കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളായ മൂന്ന് പേരെ കണ്ടെത്തി.കൂനത്തറ സ്വദേശിനികളായ മൂന്നുപേരെയാണ് കോയമ്പത്തൂരില്‍ നിന്നും കണ്ടെത്തിയത്. ഇന്നലെ രാവിലെ മുതലായിരുന്നു ഇവരെ കാണാതായത്. മൂന്ന് കുട്ടികളും സുരക്ഷിതരെന്ന് പൊലീസ് അറിയിച്ചു. ചെറുതുരുത്തി പൊലീസാണ് കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നും കുട്ടികളെ കണ്ടെത്തിയത്. ഇവരുമായി കേരളത്തിലേക്ക് തിരിച്ചെന്നും പൊലീസ് അറിയിച്ചു.

മൂന്ന് പെണ്‍കുട്ടികള്‍ക്കും 16 വയസാണ് പ്രായം. ഇവരെ കാണാതായെന്ന് ഷൊര്‍ണൂര്‍, ചെറുതുരുത്തി പൊലീസ് സ്റ്റേഷനുകളിലാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. ഷൊര്‍ണൂര്‍ സെന്റ് തെരേസ കോണ്‍വെന്റില്‍ പത്താം ക്ലാസ് പരീക്ഷയെഴുതിയവരാണ് മൂന്നുപേരും.

ദേശമംഗലത്തുള്ള സഹപാഠിയായ വിദ്യാര്‍ത്ഥിനിയെ കാണാനെന്ന് പറഞ്ഞാണ് ഇവര്‍ വീട്ടില്‍ നിന്നും പോയത്. പൊലീസ് അന്വേഷണത്തില്‍ ഇവരുടെ മൊബൈല്‍ ഫോണിന്റെ അവസാന ലൊക്കേഷന്‍ കോയമ്പത്തൂരിലെ ഉക്കടമാണെന്ന് കണ്ടെത്തിയിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top