
പരപ്പനങ്ങാടി: എല്ലാ വര്‍ഷവും ഓഗസ്റ്റ് 29ന് ഇന്ത്യ ദേശീയ കായികദിനമായി ആചരിക്കുന്നു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഹോക്കി താരം മേജര്‍ ധ്യാന്‍ ചന്ദിന്റെ ജന്മദിനമായ ഓഗസ്റ്റ് 29 ആണ് ദേശീയ കായിക ദിനമായി ഇന്ത്യയില്‍ ആചരിക്കുന്നത്.
പരപ്പനങ്ങാടിയിലെ കായിക കൂട്ടായ്മയായ പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ചുടലപ്പറമ്പ് മൈതാനിയില്‍ ദേശീയ കായിക ദിനം ആചരിച്ചത്.ചടങ്ങില്‍ ക്ലബ്ബ് ഭാരവാഹികളായ കെ ടി വിനോദ്, കെ ഉണ്ണികൃഷ്ണന്‍ , കുഞ്ഞിമരക്കാര്‍ പി വി , സന്ദീപ് ടികെ , ചന്ദ്രന്‍ മാസ്റ്റര്‍, പ്രജിത്ത് മാസ്റ്റര്‍ ഇന്ത്യന്‍ ടെന്നീസ് ക്രിക്കറ്റ് താരങ്ങളായ ശരത്ത് .കെ, പി.കെ ശാലു ,കെ സി വിഷ്ണു, എന്നിവര്‍ പങ്കെടുത്തു. പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍ കീപ്പറും മലയാളിയുമായ ഒളിമ്പ്യന്‍ ശ്രീജേഷിനോടുള്ള ആദരസൂചകമായി ഹോക്കി ജഗ്ലിങ് മത്സരവും സംഘടിപ്പിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




