കോച്ച്, ട്രെയിനർ തസ്തികകളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ

കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന് കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ സ്‌പോർട്‌സ് അക്കാദമികളിലേക്കും കേന്ദ്രങ്ങളിലേക്കും കരാർ അടിസ്ഥാനത്തിൽ കോച്ച്/ട്രെയിനർമാരെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു.

ഫുട്‌ബോൾ, ഫെൻസിങ്, ജൂഡോ, ഗുസ്തി, ഹോക്കി, ബാസ്‌കറ്റ്‌ബോൾ, വോളിബോൾ, ടായ്‌ക്വോണ്ടോ എന്നീ കായിക ഇനങ്ങളിൽ മികവ് പുലർത്തുന്നവർക്കാണ് അവസരം.

കോച്ച് തസ്തികയ്ക്ക് അപേക്ഷിക്കുന്നവർ എൻ.ഐ.എസിൽ നിന്നുള്ള ഒരു വർഷത്തെ റെഗുലർ ഡിപ്ലോമ, അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം, ബന്ധപ്പെട്ട കായിക ഇനത്തിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തന പരിചയം, അതോടൊപ്പം ആ കായിക ഇനത്തിൽ മികവ് എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി 45 വയസ്സ്.

ട്രെയിനർ തസ്തികയ്ക്ക് SAI യിൽ നിന്നുള്ള സർട്ടിഫിക്കറ്റ് കോഴ്‌സോ അംഗീകൃത അതോറിറ്റി നൽകിയ കോച്ചിങ് ലൈസൻസോ, പ്ലസ് ടു വിദ്യാഭ്യാസ യോഗ്യത, ബന്ധപ്പെട്ട കായിക ഇനത്തിൽ രണ്ട് വർഷത്തെ പരിചയം, മികവ് എന്നിവ ഉണ്ടായിരിക്കണം.  പ്രായപരിധി 45 വയസ്സ്. മുൻ സൈനികർക്ക് ഇളവുകൾ ബാധകമാകും.

യോഗ്യരായവർ ജൂൺ 11ന് രാവിലെ 10ന് തിരുവനന്തപുരത്തെ കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ ബന്ധപ്പെട്ട രേഖകളുടെ അസലും പകർപ്പുമായി വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം.

 

Share news
error: Content is protected !!
Scroll to Top