തിരൂരില്‍ ബസില്‍ നിന്ന് വയോധികയുടെ സ്വര്‍ണ്ണ മാല കവര്‍ന്നു

തിരൂര്‍: വൈരംകോട് ക്ഷേത്രത്തില്‍ പോയി മടങ്ങുകയായിരുന്ന വയോധികയുടെ സ്വര്‍ണ്ണ മാല ബസില്‍ നിന്ന് കവര്‍ന്നു. ബസ്, യാത്രക്കാരുമായി പൊലീസ് സ്റ്റേഷനിലെത്തി പരിശോധന നടത്തിയെങ്കിലും ആഭരണം കണ്ടെത്താനായില്ല. ഇന്ന് രാവിലെയാണ് സംഭവം. തിരൂര്‍ എറ്റരിക്കടവ് സ്വദേശിനി ചക്കിക്കാണ് രണ്ട് പവനോളം തൂക്കം വരുന്ന മാല നഷ്ടമായത്.

സഹോദരികളായ നീലി, കാളി എന്നിവരോടൊപ്പം തിരൂരിലേക്ക് വരുന്നതിനിടെയാണ് ചക്കിയുടെ കഴുത്തില്‍ നിന്ന് മാലനഷ്ടമായത്. വൈരംകോട് ക്ഷേത്രത്തില്‍ പോയി മടങ്ങുകയായിരുന്നു സംഘം. മാല നഷ്ടമായ വിവരം അറിഞ്ഞയുടന്‍ ചക്കി ബഹളം വെച്ചതോടെ യാത്രക്കാരുമായി ബസ് തിരൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു. യാത്രക്കാരെ മുഴുവന്‍ ദേഹപരിശോധനക്ക് വിധേയമാക്കിയെങ്കിലും മാല കണ്ടെടുക്കാനായില്ല. മാല നഷ്ടപ്പെട്ട വിവരം അറിയുന്നതിന് തൊട്ട്മുമ്പായി മൂന്ന് പേരുള്ള സ്ത്രീ സംഘം തിരക്കിട്ട് ബസില്‍ നിന്ന് ഇറങ്ങിയിരുന്നുവെത്രെ.

വൈരംകോട് ഉത്സവമായതിനാല്‍ ബസില്‍ നല്ല തിരക്കായിരുന്നു. ഈ തിരക്ക് മുതലെടുത്താണ് കവര്‍ച്ച നടത്തിയത്. ബസില്‍ നിന്ന് തിരക്കിട്ട് ഇറങ്ങിയ സംഘമാകും മാല കവര്‍ന്നതെന്നാണ് സംശയം. കൂലിപ്പണിക്ക് പോയി സ്വരുക്കൂട്ടിയ പണമുപയോഗിച്ച് വാങ്ങിയ ആഭരണമാണ് ചക്കിക്ക് നഷ്ടമായത്. ഈ വേദനയില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കണ്ണീരോടെ ചക്കി ഇരുന്നത് വേദനിപ്പിക്കുന്ന കാഴ്ചയായി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top