ചങ്ങരംകുളത്ത് വളര്‍ത്ത് മീന്‍ ചത്ത മനോവിഷമത്തില്‍ 13 കാരന്‍ ആത്മഹത്യ ചെയ്തു

ചങ്ങരംകുളം: ചങ്ങരംകുളത്ത് വളര്‍ത്ത് മീന്‍ ചത്ത മനോവിഷമത്തില്‍ 13 കാരന്‍ ആത്മഹത്യ ചെയ്തു. ചങ്ങരംകുളത്ത് പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന വെള്ളാഞ്ചേരി കളത്തില്‍ രവീന്ദ്രന്റെയും രാജിയുടെയും രണ്ടാമത്തെ മകന്‍ റോഷന്‍ ആര്‍ മേനോന്‍(13)ആണ് തൂങ്ങി മരിച്ചത്.

വെള്ളിയാഴ്ച കാലത്ത് എട്ട് മണിയോടെയാണ് സംഭവം. ഏഴരയോടെ പ്രാവിന് തീറ്റ കൊടുക്കാന്‍ വാര്‍പ്പിന് മുകളില്‍ പോയ വിദ്യാര്‍ത്ഥിയെ എട്ടര ആയിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോയി നോക്കിയപ്പോഴാണ് വാര്‍പ്പിന് മുകളിലെ ഷെഡില്‍ ഇരുമ്പ് പൈപ്പില്‍ പ്‌ളാസ്റ്റിക് കയറുപയോഗിച്ച്
തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.ബന്ധുക്കള്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവച്ചിരുന്നു.

റോഷന്റെ അക്വോറിയത്തില്‍ വളര്‍ത്തിയിരുന്ന മീന്‍ കഴിഞ്ഞ ദിവസം ചത്തിരുന്നു. ഇതിന്റെ മനോവിഷമിത്തിലായിരുന്നു റോഷന്‍ എന്ന് ബന്ധുക്കള്‍ പറഞ്ഞു.മൂക്കുതല ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്‌ളാസ് വിദ്യാര്‍ത്ഥിയാണ്.ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top