വിവി പാറ്റുകള്‍ ആദ്യം എണ്ണില്ല:തെരഞ്ഞെടുപ്പ് കമ്മീഷന്‍

 

ദില്ലി: വിവി പാറ്റ് റസീപ്റ്റുകള്‍ ആദ്യം എണ്ണില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടിംഗ് യന്ത്രങ്ങളായിരിക്കും ആദ്യം എണ്ണുക. ആദ്യം വിവിപാറ്റ് രസീതുകള്‍ എണ്ണി അത് വോട്ടുകളുമായി ഒത്തുനോക്കണമെന്നുമായിരുന്ന പ്രതിപക്ഷത്തിന്റെ ആവശ്യമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്.

വിവിപാറ്റുകള്‍ ആദ്യം എണ്ണിയാല്‍ അത് ഫലപ്രഖ്യാപനം വൈകാന്‍ കാരണമാകും. അങ്ങനെയെങ്കില്‍ അന്തിമ ഫലപ്രഖ്യാപനത്തിന് ദിവസങ്ങള്‍ തന്നെ വേണ്ടിവരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

വോട്ടെണ്ണലിന് ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും ഒരു സുരക്ഷയുമില്ലാതെ ലോറികളില്‍ കയറ്റി ഇ വി എമ്മുകള്‍ കൊണ്ടുവരുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ എല്ലായിടത്തും ഇവിഎമ്മുകള്‍ കൃത്യമായ ചട്ടപ്രകാരം തന്നെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നും മറ്റ് ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം.

Related Articles