നടിയെ ആക്രമിച്ച കേസ്: സിബിഐ അന്വേഷിക്കണമെന്ന ദിലീപിന്റെ അപ്പീല്‍ പരിഗണിക്കുന്നത് മാറ്റി

കൊച്ചി: നടയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ് സിബിഐ അന്വേഷിക്കണമെന്ന നടന്‍ ദിലീപിന്റെ അപ്പീല്‍ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. സംഭവത്തിലെ വീഡിയോ ദൃശ്യങ്ങള്‍ നല്‍കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലെ സുപ്രീംകോടതിയുടെ തീരുമാനത്തിന് ശേഷം ദിലീപിന് വേണമെങ്കില്‍ വാദം കേള്‍ക്കാന്‍ അപേക്ഷ നല്‍കാം.

അതെസമയം അന്വേഷണ ഏജന്‍സിയെ തീരുമാനിക്കേണ്ടത് പ്രതിഭാഗമല്ലെന്നും വാദം കേള്‍ക്കുന്നതിനിടെ കോടതി പറഞ്ഞു. അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രതികള്‍ തീരുമാനിക്കുന്ന സംഭവങ്ങളുമുണ്ട്. ഇത് അനുവദിക്കാന്‍ കഴിയില്ല. നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയാണ് ദിലീപ്.

പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും മാധ്യമങ്ങള്‍ മുഴുവന്‍ തനിക്കെതിരാണെന്നും ദിലീപ് പറഞ്ഞു. എന്നാല്‍ സെലിബ്രിറ്റിയാകുമ്പോള്‍ മാധ്യമ ശ്രദ്ധ സ്വാഭാവികമല്ലേയെന്ന് കോടതി ചോദിച്ചു. അതെസമയം കേസന്വേഷണം തൃപ്തികരമാണെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അഭിപ്രായപ്പെട്ടിട്ടുണ്ട്.

Related Articles