വി എസ് അച്യുതാനന്ദന്‍ ഔദ്യോഗിക വസതി ഒഴിഞ്ഞു

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍ ഔദ്യോഗിക വസതി ഒഴിഞ്ഞു. കവടിയാര്‍ ഹൗസില്‍ നിന്നും ബാര്‍ട്ടണ്‍ഹില്ലിലുള്ള വീട്ടിലേക്കാണ് താല്‍ക്കാലികമായി താമസം മാറ്റുകയാണെന്നാണ് അദേഹത്തിന്റെ ഓഫീസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചിരിക്കുന്നത്.

വി എസ് ഭരണപരിഷ്‌കാര അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞേക്കുമെന്ന തരത്തിലുള്ള ചില സൂചനകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. 2016 ജൂലൈ മുതലാണ് വി എസ് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായത്.

തിരുവനന്തപുരത്ത് ചികിത്സ തുടരുന്നതിനാല്‍ തന്നെ അദേഹം ആലപ്പുഴയിലേക്ക് പോകുന്നിലെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ചു നാളായി വിഎസ് പൊതുരംഗത്ത് സജീവമായിരുന്നില്ല.

Share news
error: Content is protected !!
Scroll to Top