സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനിലിനെ തെരഞ്ഞെടുത്തു

HIGHLIGHTS : VP Anil elected as CPM district secretary

careertech

മലപ്പുറം സിപിഐ എം ജില്ലാ സെക്രട്ടറിയായി വി പി അനിലിനെ (55) ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. നിലവില്‍ ജില്ലാ സെക്രട്ടറിയറ്റംഗവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും പെരിന്തല്‍മണ്ണ ഇ എം എസ് സഹകരണ ആശുപത്രി ചെയര്‍മാനുമാണ്.

വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തി. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായിരുന്നു. കലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനായി. ഡി വൈഎഫ്‌ഐ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയറ്റംഗവുമായിരുന്നു. കോഡൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, സഹകരണ കണ്‍സോര്‍ഷ്യം പ്രസിഡന്റ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

sameeksha-malabarinews

മലപ്പുറം എം എസ്പി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായിരിക്കെ 12 വര്‍ഷം മുമ്പ് അവധി എടുത്ത് മുഴുവന്‍ സമയ പാര്‍ടി പ്രവര്‍ത്തകനായി. കഴിഞ്ഞ വര്‍ഷം വളന്ററി റിട്ടയര്‍മെന്റ് എടുത്തു.

കോഡൂര്‍ ഉമ്മത്തൂരില്‍ പരേതനായ വലിയ പുരയില്‍ വി പി കുഞ്ഞിക്കണ്ണന്‍, ഇന്ദിരാദേവി ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്രീജയ (എം എസ് പി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക). മക്കള്‍: അഞ്ജന (ബിഎസ് സി കെമിസ്ട്രി, ആലുവ യുസി കോളേജ്), ദിയ ജ്യോതി ( എം എസ് പി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി).

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!